കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍ ഭാരിച്ച ഭീതിയില്‍ വീണു ഞാന്‍ പാരിതില്‍ ആലംബം ഇല്ലാത്തോരേഴ ഞാന്‍ വീഴില്ല യാതൊരു കാലത്തും (2) 1 എന്നെന്നും പാലിപ്പാനെന്നുടെ പാതയില്‍ എന്നുടെ പാതയില്‍ ദീപമായ് വിണ്ണിന്‍റെ നാഥനെന്‍ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോ (2) 2 മാനസ വീണയില്‍ മാധുര്യ വീചികള്‍ സാനന്ദം മീട്ടി ഞാനാര്‍ത്തിടും എന്നുള്ളില്‍ വാഴണം ഈ നല്ല രക്ഷകന്‍ എന്നെന്നും രാജാധിരാജാവായ് (2) 3 ആപത്തു വേളയില്‍ സാന്ത്വനം നല്‍കുവാന്‍ ശാന്തിയില്‍ ദൂതുമായ് വന്നിടും ബന്ധുവാം യേശുവെ പോലിഹെ ആരുള്ളു സന്തതം സ്നേഹിതന്‍ ആയെന്നും (2) (കൂരിരുള്‍..) |
Malayalam Christian Songs > ക >