ക്രൂശിന്മേല് ക്രൂശിന്മേല് (2) പ്രാണനാഥന് ചാകുന്നു നിന്റെ പേര്‍ക്കായ് യാഗമായ് കാഴ്ച നീ പാപി കാണുക (2) (ക്രൂശിന്മേല്..) 1 രക്തവും വെള്ളവും ഇറ്റിറ്റു വിഴുന്നു കാല് കരം ആണിയാല്‍ തൂങ്ങിടുന്നു (2) നെഞ്ചു പിളരുന്ന രോദനം കേള്‍ക്ക നീ നിന് പേര്‍ക്ക് യാഗമായ് മരക്കുരിശില്‍ (2) (ക്രൂശിന്മേല്..) 2 ഉള്ളം പിടഞ്ഞങ്ങു കേഴുന്ന കള്ളന് പോല്‍ കേഴുക പാപി നീ മോക്ഷത്തിനായ് (2) സ്വര്‍ഗ്ഗരാജ്യം നേടാന്‍ ഉള്ളം ഒരുക്കി നീ ക്രൂശിത രൂപത്തെ സ്വീകരിക്കൂ (2) (ക്രൂശിന്മേല്..) From: Passion Week Songs
|
Malayalam Christian Songs > ക >