Malayalam Christian Songs‎ > ‎‎ > ‎

ക്രൂശിലേശു യാഗമായി ലോകരക്ഷ ലക്ഷ്യമായ്‌

ക്രൂശിലേശു യാഗമായി ലോകരക്ഷ ലക്ഷ്യമായ്‌
ചുമന്നു ഭാരം എന്‍റെ പാപം കാല്‍വരിയതിലേകനായ്‌ (2)
                                1
മെഴുകു പോലെ ഉരുകിയെന്‍റെ ഘോരമാകും വേദന 
ഹിമം പോലെ വെണ്മയായെന്‍ പാപപങ്കില ജീവിതം (2)
വെളിച്ചമേകി ശോഭ നല്‍കി 
ഇരുളു നിറഞ്ഞ എന്നാശകള്‍ (2) (ക്രൂശിലേശു..)
                                2
ശിരസ്സതില്‍ മുള്‍ക്കിരീടം വെച്ചെന്‍ ചിന്താഭാരങ്ങളകറ്റുവാന്‍
കാല്‍ക്കരം ആണിയാല്‍ തുളച്ചെന്‍ പാപക്രിയകള്‍ പൊറുക്കുവാന്‍ (2)
മാറിടം താന്‍ തുളച്ചെനിക്കായ്
ഹൃദയശാന്തിയെ നല്‍കുവാന്‍ (2) (ക്രൂശിലേശു..)
Comments