ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ (2) പാടാം നിനക്കായ് ഞാന്‍ ഈ നാവ് തളരാതെ കൃപയേകണേ (2) ജീവന്‍ സമൃദ്ധമാം ജീവന്‍ എന്നില്‍ നിറയ്ക്കൂ പ്രാണനാഥാ (2) (ക്രൂശിലെ..) 1 ഇരുളിലാണു ഞാന്‍ അരികിലാണു നീ അഗ്നിസ്തംഭമായ് അണയൂ നാഥാ (2) എന്നിലെ ഇരുളകറ്റീടണേ (2) (ജീവന്‍..) 2 ഏകനാണ് ഞാന്‍, കൂടെയാണ് നീ വചനശക്തിയാല്‍ ചൊരിയൂ നാഥാ (2) എന്നിലെ പിഴകളെ അകറ്റീടണേ (2) (ജീവന്‍..) 3 മരുവിലാണ് ഞാന്‍ വിരുന്നൊരുക്കി നീ മേഘസ്തംഭമായ് വഴികാട്ടിടും (2) നിന്‍ തിരുമാറില്‍ ഞാന്‍ ചാരിടട്ടെ (2) (ജീവന്‍..) |
Malayalam Christian Songs > ക >