ക്രിസ്തുവിന്‍ സേന വീരരേ, ഉയര്‍ത്തീടുവിന്‍ കൊടിയെ (2) ധീരമായ് പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാം ജയ ഗീതം പാടി ഘോഷിക്കാം (2) പോക നാം പോക നാം ക്രിസ്തുവിന്‍റെ പിന്‍പേ പോക നാം (2) 1 നീതിമാര്‍ഗ്ഗമോതി തന്നിടും സത്യ പാത കാട്ടിത്തന്നിടും (2) ക്രൂശിന്‍റെ സാക്ഷിയായ് ധീര പടയാളിയായ് ക്രിസ്തുവിനായ് യുദ്ധം ചെയ്തിടാം (2) (പോക..) 2 കണ്ണുനീര്‍ തുടച്ചു നീക്കിടും ആശ്രിതര്‍ക്കാലംബമേകിടും (2) ജീവനെ വെടിഞ്ഞു ലോകയിമ്പം വെറുത്തു ക്രിസ്തുവിനായ് പോര്‍ ചെയ്തിടാം (2) (പോക..) 3 പാപികള്‍ക്കു രക്ഷയേകിടും രോഗികള്‍ക്കു സൌഖ്യമേകിടും (2) പാപത്തെ വെറുത്തു തന്‍ ഹിതം നാം ചെയ്തു രക്ഷകന്‍റെ പിന്‍പേ പോയിടാം (2) (പോക..) |
Malayalam Christian Songs > ക >