ക്രിസ്തുവിന്‍റെ ദാനം എത്ര മധുരം പൂര്‍ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദം എത്രയോ വിസ്താരമുള്ളോര്‍ നദിപോല്‍ അളക്കാനോ ആഴം ഇല്ല ഒരു കോല്‍ എന്‍റെ അടിസ്ഥാനം അതു ക്രിസ്തുവില്‍ പൂര്‍ണ്ണ സമാധാനം ഉണ്ടു അവനില്‍ 1 പണ്ടു എന്‍റെ പാപം മനസ്സാക്ഷിയെ കുത്തി, ഈ വിലാപം തീര്‍ന്നതെങ്ങനെ? എന്‍ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേല്‍ എല്ലാം തീര്‍ത്തു അന്നു എന്‍ ഇമ്മാനുവേല്‍ (എന്‍റെ അടിസ്ഥാനം..) 2 ക്രിസ്തുവിന്‍റെ കയ്യില്‍ മറഞ്ഞിരിക്കെ പേയിന്‍ സൂത്രം എന്നില്‍ എല്ലാം വെറുതേ; തീര്‍ത്ത ആയുധങ്ങള്‍ എല്ലാം നശിക്കും ഇല്ല ചഞ്ചലങ്ങള്‍, ധൈര്യമോ തുലോം (എന്‍റെ അടിസ്ഥാനം..) 3 ഭയം സംശയങ്ങള്‍ തീരെ നീങ്ങുവാന്‍ എത്ര വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ടു താന്‍; അതില്‍ ഒരു വള്ളി ഇല്ലാതാകുമോ? പോകയില്ലോര്‍ പുള്ളി, അവിശ്വാസം പോം (എന്‍റെ അടിസ്ഥാനം..) 4 ബുദ്ധിമുട്ടു ഖേദം വളരെ വന്നാല്‍ എനിക്കെന്തു ചേതം? ഞാന്‍ കര്‍ത്താവിന്‍ ആള്‍; അവന്‍ എന്‍റെ സ്വന്തം തന്‍റെ രാജ്യവും എനിക്കുള്ള അംശം, ആരതെടുക്കും? (എന്‍റെ അടിസ്ഥാനം..) |
Malayalam Christian Songs > ക >