Malayalam Christian Songs‎ > ‎‎ > ‎

ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ

ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ
മൃത്യുവെ നശിപ്പിച്ചു - ഹല്ലെലൂയാ
മര്‍ത്യരെങ്ങും പാടട്ടെ - ഹല്ലെലൂയാ
ദൂതരും കൊണ്ടാടട്ടെ - ഹല്ലെലൂയാ
                        1
പോരില്‍ ജയം പ്രാപിച്ചു - ഹല്ലെലൂയാ
രക്ഷയും സമ്പാദിച്ചു - ഹല്ലെലൂയാ
തീര്‍ത്തു പാപശാപവും - ഹല്ലെലൂയാ
ചാവിന്‍ ഘോര ശക്തിയും - ഹല്ലെലൂയാ
                        2
രാജാവായി വാഴുന്നാന്‍ - ഹല്ലെലൂയാ
തേജസ്സില്‍ വസിക്കുന്നാന്‍ - ഹല്ലെലൂയാ
വിശ്വസിക്കുന്നോര്‍ക്കു താന്‍ - ഹല്ലെലൂയാ
പൂര്‍ണ്ണ രക്ഷ നല്‍കുന്നാന്‍ - ഹല്ലെലൂയാ
                        3
ഘോഷിപ്പിന്‍ ഭൂലോകരേ - ഹല്ലെലൂയാ
വാഴ്ത്തുവിന്‍ തന്‍ നാമത്തെ - ഹല്ലെലൂയാ
സര്‍വ്വലോക സൃഷ്ടകന്‍ - ഹല്ലെലൂയാ
യേശു മര്‍ത്യ രക്ഷകന്‍ - ഹല്ലെലൂയാ
Comments