Malayalam Christian Songs‎ > ‎‎ > ‎

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം


ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം (2)
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ശ്രീയേശു നായകന്‍ കൂട്ടാളിയാണേ (2) (ക്രിസ്തീയ..)
                                1
ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍
ലോകരെല്ലാവരും കൈവെടിഞ്ഞീടുമ്പോള്‍ (2) 
സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ (2) (ക്രിസ്തീയ..)
                                2
അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍ (2)
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ (2) (ക്രിസ്തീയ..)
                                3
ഇത്ര നല്ലിടയന്‍ ഉത്തമസ്നേഹിതന്‍
നിത്യനാം രാജനെന്‍ കൂട്ടാളിയായാല്‍ (2)
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും (2) (ക്രിസ്തീയ..)
Comments