ക്രിസ്മസ് വന്നു എന്‍ യേശു പിറന്ന ആ നല്ല രാവിന് സ്മരണകളോര്ത്തു പാടിടും ഞാനും (2) രക്ഷാദാനം സമാധാനം ആത്മദാനം നല്കാനായ് വന്നുവല്ലോ ദൈവപുത്രന് എല്ലാ നാളിലും എനിക്കെല്ലാമെല്ലാമായ് ശോഭയേറും മാര്‍ഗ്ഗദീപം കൂടെയുണ്ട് (ക്രിസ്മസ്..) 1 സ്വര്‍ഗ്ഗം സന്തോഷിച്ച രാവില്‍ ദൂതഗണം പാടി അത്യുന്നതങ്ങളില്‍ ദൈവപുത്രന് മഹത്വം ഇടയശ്രേഷ്ഠന് മന്നിടത്തില്‍ മാനവര്‍ക്കായ് ദിവ്യദീപമായ് പിറന്നു (2) ഒന്നായ് പാടിടാം വാഴ്ത്തിടാം ആ നല്ല നാഥനെ ഇന്ന് (ക്രിസ്മസ്..) 2 ജനിച്ചു നമുക്കായ് ജീവിച്ചു നമുക്കായ് മരിച്ചു നമുക്കായ് ഉയിര്‍ത്തെഴുന്നേറ്റു (2) ഇന്നും സ്വര്‍ലോകെ വസിക്കുന്നു നമുക്കായ് പിതാവിന് വലഭാഗെ ഉണ്ടെന് യേശു (2) പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ യാചനകള്‍ നല്കാന് ഇന്നും ശക്തന് മതിയായവന്‍ (ക്രിസ്മസ്..) |
Malayalam Christian Songs > ക >