Malayalam Christian Songs‎ > ‎‎ > ‎

കൃപമേല്‍ കൃപ ചൊരിയൂ ദൈവമേ


കൃപമേല്‍ കൃപ ചൊരിയൂ ദൈവമേ
കൃപയിലെന്നും ജീവിച്ചിടുവാന്‍
കൃപാസനത്തില്‍ വാഴുന്നു നീ
കൃപയേകി ഞങ്ങളെ അനുഗ്രഹിക്ക (2) (കൃപമേല്‍..)
                            1
നിന്‍ പാതയെന്നും അനുഗമിച്ചീടാന്‍
നിന്‍റേതായെന്നും മാറിടുവാന്‍ (2)
തിരുസ്വരം എന്നും ശ്രവിച്ചിടുവാന്‍ 
നിറച്ചീടണേ നിന്‍ ആത്മാവിനാല്‍ (2) (കൃപമേല്‍..)
                            2
നിന്‍ സ്നേഹമെന്നും പകര്‍ന്നിടു നാഥാ
നിന്‍ രൂപമെന്നില്‍ ദര്‍ശിക്കുവാന്‍ (2)
തിരുരാജ്യേ നിന്‍ കൂടെ വസിച്ചീടുവാന്‍
നടത്തിടണേ നിന്‍ ആത്മാവിനാല്‍ (2) കൃപമേല്‍..)


Comments