കൂടെ പാര്‍ക്ക നേരം വൈകുന്നിതാ കൂരിരുള്‍ ഏറുന്നു പാര്‍ക്ക ദേവാ ആശ്രയം വേറില്ല നെരമെനി- ക്കാശ്രിതവത്സലാ കൂടെ പാര്‍ക്ക ആയുസാം ചെറുദിനമോടുന്നു ഭൂസന്തോഷ മഹിമ മങ്ങുന്നു ചുറ്റിലും കാണുന്നു മാറ്റം കേടു മാറ്റമില്ലാത്ത ദേവാ കൂടെ പാര്‍ക്ക രാജരാജന് പോല്‍ ഭയങ്കരനായ് യാചകന് സമീപേ വരാതെ നീ നന്മ ദയ സൌഖ്യമാം നല്‍വരം നല്കി രക്ഷിച്ചു നീ കൂടെ പാര്‍ക്ക സദാ നിന് സാന്നിധ്യം വേണം താതാ പാതകന്മേല്‍ ജയം നിന് കൃപയാം തുണ ചെയ്യാന്‍ നീയല്ലാതാരുള്ളൂ തോഷതാപങ്ങളില്‍ കൂടെ പാര്‍ക്ക ശത്രു ഭയമില്ല നീ ഉണ്ടെങ്കില്‍ ലോക കണ്ണീരിനില്ല കൈപ്പോട്ടും പാതാളമേ ജയമെവിടെ നിന് മൃത്യുമുള്‍ പോയ് ജയം കൂടെ പാര്‍ക്ക കണ്ണടഞ്ഞിടുമ്പോള്‍ നിന് ക്രൂശിനെ കാണിക്ക മേല്‍ ലോകമഹിമയും ഭൂമിഥ്യാ നിഴല്‍ ഗമിക്കുന്നിതാ ഭാഗ്യോദയമായ് നീ കൂടെപാര്‍ക്ക Lyrics : Henry Francis Lyte Translation: റവ. തോമസ് കോശി |
Malayalam Christian Songs > ക >