Malayalam Christian Songs‎ > ‎‎ > ‎

കേള്‍ക്ക കേള്‍ ഒര്‍ കാഹളം, മോചനം സ്വാതന്ത്ര്യം

കേള്‍ക്ക കേള്‍ ഒര്‍ കാഹളം, മോചനം സ്വാതന്ത്ര്യം
ദൈവത്തിന്‍ വിളംബരം, മോചനം സ്വാതന്ത്ര്യം
നാശമാകുമേവര്‍ക്കും ഭാഗ്യ യോവേല്‍ വത്സരം
ഘോഷിപ്പിന്‍ എല്ലാടവും, മോചനം സ്വാതന്ത്ര്യം
                                1
ചൊല്ലുവിന്‍ കാരാഗൃഹേ, മോചനം സ്വാതന്ത്ര്യം
കേള്‍ക്കുവിന്‍ ഹേ ബദ്ധരേ, മോചനം സ്വാതന്ത്ര്യം
ക്രൂശിന്മേലെ കാണുവിന്‍ നിത്യമാം കാരണം
യേശുവോട്‌ വാങ്ങുവിന്‍ , മോചനം സ്വാതന്ത്ര്യം
                                2
പാപ ഭാരം മാറ്റുവാന്‍ , മോചനം സ്വാതന്ത്ര്യം
മായ സേവ തീരുവാന്‍ , മോചനം സ്വാതന്ത്ര്യം
ഹാ! സൌഭാഗ്യ വാര്‍ത്തയെ എങ്ങനെ നിഷേധിക്കും
ഇത്ര വലിയ രക്ഷയേ, മോചനം സ്വാതന്ത്ര്യം
                                3
പര്‍വ്വതങ്ങള്‍ കേള്‍ക്കട്ടെ, മോചനം സ്വാതന്ത്ര്യം
ആഴങ്ങള്‍ മുഴങ്ങട്ടെ, മോചനം സ്വാതന്ത്ര്യം
ദൈവം കേട്ടു ചൊല്ലട്ടെ യേശു നാഥാ വന്ദനം
സൃഷ്ടിയെല്ലാം പാടട്ടെ, മോചനം സ്വാതന്ത്ര്യം


Comments