കാതുകളേ കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. കേള്‍ക്കുന്നുവോ.. സ്വര്‍ഗീയ സംഗീത ധാര കണ്ണുകളേ കാണുന്നുവോ.. കാണുന്നുവോ.. ദ്യോവിന്‍ വര്‍ണ്ണധാര മനസ്സുകളേ.. ഉണരുക തിരയുക നമിയ്ക്കുക, മന്നവന്‍ ഭൂവിലവതരിച്ചു.. മന്നവന്‍ ഭൂവിലവതരിച്ചു.. 1 കന്യക തന്‍ കണ്മണിയായ്, കരുണ തന്‍ ദീപമവതരിച്ചു കൈക്കുമ്പിളില്‍ കാണിക്കയുമായ് രാജാക്കന്മാരവണയുന്നു (കാതുകളേ..) 2 വാനവര്‍ പാടും സ്നേഹഗീതം വാനവീഥികളിലുയരുന്നു അജപാലകരുടെ ആനന്ദഗീതം ഗോശാല തന്നില്‍ നിറയുന്നു (കാതുകളേ..) |
Malayalam Christian Songs > ക >