Malayalam Christian Songs‎ > ‎‎ > ‎

കാരുണ്യസാഗരമേ ദേവാ നിന്‍ കരുണാസനേ വരേണമേ


                പല്ലവി
കാരുണ്യസാഗരമേ - ദേവാ നിന്‍
കരുണാസനേ വരേണമേ
            അനുപല്ലവി
ആരുവാനിരുവരോ - മൂവരോ എന്‍ നാമത്തില്‍ 
ചേരുമോ അവിടെ ഞാന്‍ ചേരുമെന്നു ചോന്നപോലെ - (കാരുണ്യ..)
            ചരണങ്ങള്‍
                     1
തിരുനാമം ഉരച്ചീടുവാന്‍, യോഗ്യത ഞങ്ങള്‍-
ക്കൊരുവിധത്തിലുമില്ലയ്യോ
തിരുസുതന്‍ യേശുമൂലം - പരിശുദ്ധാത്മാവെ തന്നു
പെരും പാപികളാമെങ്ങള്‍ - മനസ്സുകള്‍ ശുദ്ധമാക്കി - (കാരുണ്യ..)
                     2
ലോക ചിന്തകളിനാലും, പലവിധമാം
ദേഹചിന്തകളിനാലും
ലോകപ്രഭുവാം പേയിന്‍ - മായ തന്ത്രങ്ങളാലും
ആകുലപ്പെടും ഞങ്ങള്‍ - ശോകം തീര്‍പ്പതിന്നായി - (കാരുണ്യ..)
                     3
കായേന്‍ തന്‍ ബലിയാല്‍പ്പോലെ - ഞങ്ങളും നിന്നെ
വായാല്‍ മാത്രം വണങ്ങാതെ
മായമില്ലാതെ ഹാബേല്‍ -  ചെയ്ത ബലിപോല്‍ തന്നെ
ഈയടിയാരും ചെയ്‌വാ-നിപ്പോളനുഗ്രഹിപ്പാന്‍ - (കാരുണ്യ..)

(ശങ്കരാഭരണം - ചായ്പുതാളം)

Comments