Malayalam Christian Songs‎ > ‎‎ > ‎

കരയുന്ന കണ്ണിനു സാന്ത്വനമേകീടാന്‍


കരയുന്ന കണ്ണിനു സാന്ത്വനമേകീടാന്‍
കാല്‍വരി നാഥാ വരമരുളൂ
കേഴുന്ന മനസ്സുകള്‍ക്കാശ്വാസമേകിടാന്‍
കാരുണ്യരൂപാ മിഴി തുറക്കൂ
കാവലും അഭയവും നീ യേശുവേ
                        1
ഒരു മാത്രയെങ്കിലും തവഗേഹം പുല്‍കുവാന്‍
ഒരുമയായ് ഞങ്ങളും കൊതിച്ചിടുന്നു (2)
താലോലമാലോലം ആട്ടിയൊരക്കൈയ്യാല്‍
ചേര്‍ക്കണേ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ (2)
ചേര്‍ക്കണേ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ (കരയുന്ന..)
                        2
എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നെന്ന്‍
ഇത്രയും നാളും ഞാനറിഞ്ഞതില്ല (2)
ഇരുള്‍ മറ പടരുമീ ജീവിത നൗകയില്‍
കൂടൊരുക്കീടാനായ് അനുഗ്രഹിക്കൂ (2)
കൂടൊരുക്കീടാനായ് അനുഗ്രഹിക്കൂ (കരയുന്ന..)

Lyrics & Music : Paul Cherian

Beautiful malayalam christian song 'Karayunna kanninu saanthvanamekuvaan kaalvari naadhaa varamaruloo' sung by Nithya Mammen
Comments