കര കവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍ ഭൂമിയില്‍ ആരുടെത്? ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും ചൈതന്യമാരുടെത്? (2) എന്‍ മനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്? (2) 1 പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും ദാനങ്ങളാരുടെത്? കാല്‍വരി മലയില്‍ നിന്നും ഒഴുകി വരും രുധിരത്തിന്‍ രോദനമാരുടെത്? (2) (എന്‍ മനമേ നീ..) 2 സുരസുഖമഖിലം മനുജന് ചൊരിയും ദാനങ്ങളാരുടെത്? ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുഷനിന്‍ മകനായി ജീവിതമാരുടെത്? (2) (എന്‍ മനമേ നീ..) |
Malayalam Christian Songs > ക >