കര്‍ത്താവില്‍ നാം സന്തോഷിപ്പിന് സന്തോഷിച്ചിടിന്‍ എല്ലായ്പ്പോഴും തന് നാമം നാം ആരാധിച്ചീടാം തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും സ്തോത്രഗീതം പാടി വാഴ്ത്താം ആനന്ദത്തോടെ യോഗ്യനാണവന്‍ നിത്യം യോഗ്യനാണവന്‍ കീര്‍ത്തനങ്ങള്‍ പാടിവാഴ്ത്താന്‍ യോഗ്യനാണവന്‍ 1 മാരിവില്ലിന് ശോഭവെല്ലും സൂര്യതേജസ്സാണവന്‍ കാണുമീ പ്രപഞ്ചമെല്ലാം തന് കരത്തിന് ചാതുര്യം കാലമെത്രയേറിയാലും ലോകമാകെ മാറിയാലും മാറുമോ തന് വന്‍ പ്രതാപം ലേശവും മഹാശ്ചര്യം (തപ്പി..) 2 ഏകനാം തന് പുത്രനെയീ പാരിലേക്കയച്ചതാം ഏക ദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാം ക്രൂശിലെ തന് ചോരയാലെ സര്‍വ്വപാപം പോക്കിനമ്മെ നിത്യ ജീവനംശിയാക്കി തീര്‍ത്തതാല്‍ നാമുല്ലസിക്കാം - (തപ്പി..) |
Malayalam Christian Songs > ക >