കര്‍ത്താവേ വന്നെന്നില്‍ ആത്മാവേ തന്നെന്നില്‍ ആവസിക്കെന്നുള്ളില്‍ എന്നാളും ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ ആത്മാവിന്‍ ഫലത്താല്‍ നിറയ്ക്ക.. 1 തീ കത്തിക്ക എന്നില്‍ തീ കത്തിക്ക അഗ്നിയായ് എരിഞ്ഞുയരാന്‍ പരിശുദ്ധാത്മാവേ.. പാപങ്ങള്‍ ശാപങ്ങള്‍ ദോഷങ്ങള്‍ നീങ്ങിയെന്‍ ആത്മം-ദേഹം-ദേഹി ശുദ്ധമായ് (2) നിന്‍റെ ആലയമായ് വസിപ്പാന്‍ (കര്‍ത്താവേ..) 2 വീശണമേ എന്നില്‍ വീശണമേ.. കാറ്റായ് വീശണമേ.. പരിശുദ്ധാത്മാവേ.. ജീവന്‍റെ പാതയില്‍ സ്നേഹത്തിന്‍ പ്രഭയായ് നന്മയിന്‍ സൌരഭ്യം തൂകുവാന്‍ (2) തൃക്കരങ്ങളാല്‍ നയിക്കണമേ (കര്‍ത്താവേ..) 3 പകരണമേ എന്നില്‍ പകരണമേ ഗിലെയാദിന്‍ തൈലം.. പരിശുദ്ധാത്മാവേ.. സൌഖ്യമായ് ശാന്തിയായ് സഹനമായ് സാക്ഷ്യമായ് സാനന്ദം നിന്‍ സ്തുതി പാടുവാന്‍ (2) നിന്‍ മഹത്വത്തില്‍ നിറഞ്ഞീടുവാന്‍ (കര്‍ത്താവേ..) 4 പെയ്യണമേ എന്നില്‍ പെയ്യണമേ മഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ.. എരിയും മരുവില്‍ കനിവിന്‍ കരമായ് ദാഹത്തിന്‍ ജലമായ് ഒഴുകാന്‍.. (2) ആത്മമാരിയാല്‍ നിറയ്ക്കണമേ.. (കര്‍ത്താവേ..) |
Malayalam Christian Songs > ക >