കണ്ടാലും യേശുവിന് സ്നേഹം കേട്ടാലും സാന്ത്വന നാദം (2) പാരാകേ വാഴ്ത്തിടും നാമം എന്നുള്ളില്‍ നിറയുകയായി മനസ്സില്‍ മധുമലരായ് വിടരും തിരുമൊഴികള്‍ എങ്ങും കേള്‍ക്കുന്നിതാ എങ്ങും കേള്‍ക്കുന്നിതാ (കണ്ടാലും..) 1 ഇടയന്റെ ചാരേ അണയുന്ന നേരം കുഞ്ഞാടിനെപ്പോല്‍ കാത്തീടണേ (2) അകതാരിലെന്നും ദൈവീകഭാവം നിറയുന്ന നിമിഷങ്ങളായ് ആത്മാവിന് അഭിഷേകം അരുളേണം പുതുസുഖമായ് നീ (കണ്ടാലും..) 2 തിരുസ്നേഹമായ് നീ നിറയേണമെന്നില്‍ തിരുമാറിലെന്നെ ചേര്‍ക്കേണമേ (2) അതു മാത്രമാണെന് മനസ്സിന്റെയുള്ളില്‍ ഉണരുന്ന വരയാചന എന്നാളും തിരുനാമം അകതാരില്‍ അരുളണമെന്നും (കണ്ടാലും..) |
Malayalam Christian Songs > ക >