കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ 1 കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..) 2 തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..) 3 കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..) 4 ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍ ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..) 5 ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍ ചങ്കിന് നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..) |
Malayalam Christian Songs > ക >