Malayalam Christian Songs‎ > ‎‎ > ‎

കണ്ണുനീര്‍ എന്നു മാറുമോ

കണ്ണുനീര്‍ എന്നു മാറുമോ
വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ (2)
                1
ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)
                2
പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ലേശം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)

 
Comments