കണ്ണിനു കണ്മണിയായി എന്നെ കരുതുന്നു സ്നേഹമാം ദൈവം ആത്മാവിന് നിറദീപമായി എന്നില്‍ തെളിയുന്നു ജീവാധിനാഥന് ഹൃദയം നുറുങ്ങി വിളിച്ചാല്‍ എന്റെ ചാരത്തണയുന്നു ദൈവം കൂട്ടം പിരിഞ്ഞാലും കൂട്ടുകാര്‍ വിട്ടാലും കൂടെയുണ്ടെപ്പോഴും ദൈവം എന്നെ നന്നായറിയും ദൈവം (കണ്ണിനു..) 1 കുറ്റം കുറവുകളെല്ലാം നീക്കി ശുദ്ധമാക്കീടുന്നു ദൈവം ചങ്കിലെ ചോരയാലെന്നെ അവന് നന്നായ് കഴുകുന്ന ദൈവം (2) ദോഷമായിട്ടൊന്നും ചെയ്കയില്ല ദൈവം മരണത്തിലേക്കെന്നെ തള്ളുകില്ല ഈ സ്നേഹമാണു സത്യം.. ഇതു തന്നെയാണു സത്യം.. (കണ്ണിനു..) 2 നിത്യം നിറയ്ക്കുന്നു ദൈവം തന്റെ വന്കൃപാസാഗരമെന്നില് ആത്മാവിന് അഗ്നിയാലെന്നെ അവന് അഭിഷേകം ചെയ്യുന്ന ദൈവം (2) തന്നോമലായെന്നെ കാത്തീടുമേ എന്നും താഴാതെ വീഴാതെ പോറ്റീടുമേ ഈ സ്നേഹമാണു ദൈവം.. എന്നെന്നും എന്റെ ദൈവം.. (കണ്ണിനു..) |
Malayalam Christian Songs > ക >