Malayalam Christian Songs‎ > ‎‎ > ‎

കണ്മുമ്പിലീശോയെ കണ്ടങ്ങിരുന്നപ്പോള്‍


കണ്മുമ്പിലീശോയെ കണ്ടങ്ങിരുന്നപ്പോള്‍ 
കന്മഷമെല്ലാമകന്നു പോയി
കരളിന്‍റെ നൊമ്പരം കാണുന്ന കര്‍ത്താവ്
കാരുണ്യമോടെന്‍റെ അരികിലെത്തി
കരുണാര്‍ദ്രസ്നേഹത്താല്‍ പുല്‍കിയെന്നെ
സ്നേഹം ദൈവസ്നേഹം 
എന്നെ കരുതുന്ന സ്നേഹം
ആ സ്നേഹം ദൈവസ്നേഹം 
ഒരുനാളും തീരാത്ത സ്നേഹം (കണ്മുമ്പിലീശോയെ..)
                        1
കണ്ണീരുണങ്ങാത്ത നൊമ്പരമെല്ലാം
കര്‍ത്താവിലര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു ഞാന്‍ (2)
കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുന്ന
കര്‍ത്താവിന്‍ കാരുണ്യം യാചിച്ചു ഞാന്‍ (2)
അവനെന്‍റെ സ്വന്തമായ് തീര്‍ന്നിടുവാന്‍ (കണ്മുമ്പിലീശോയെ..)
                        2
ഇന്നോളമേകിയ നന്മകളോര്‍ത്തപ്പോള്‍
അറിയാതെന്‍ മിഴിനീരു ധാരയായി (2)
തൃപ്പാദപദ്മത്തില്‍ സര്‍വ്വം സമര്‍പ്പിച്ചു
കര്‍ത്താവിനോടു ഞാന്‍ ചേര്‍ന്നു നിന്നു (2) 
ആ സ്നേഹധാരയില്‍ ചേര്‍ന്നലിയാന്‍ (കണ്മുമ്പിലീശോയെ..)

Lyrics: Roy Kanjirathanam 
Music: Biju Kochuthelliyil

Malayalam christian song 'kanmunpileeshoye kandangirunnappol kanmashamellaam akannu poyi'
Comments