കനിവിന് കരങ്ങള്‍ നീട്ടേണമേ അലിവായ് നീ എന്നില്‍ നിറയേണമേ (2) അകതാരിലെ എന്റെ അകൃത്യങ്ങളെല്ലാം അകറ്റേണമേ എന്നെ കഴുകേണമേ (2) (കനിവിന്..) 1 ഇരുള് നിറഞ്ഞീടുന്ന താഴ്വരയില് വന്ന് ഇരുളാകെ നീക്കുന്ന നല്ലിടയാ (2) മനം നൊന്തു കേഴുമ്പോള്‍ ഹൃദയം തകരുമ്പോള്‍ മനസ്സലിവിന് നാഥാ സുഖമേകണേ (2) (കനിവിന്..) 2 ഭാരങ്ങള്‍ ഏറുന്ന ഈ മരുയാത്രയില്‍ ഭാരം വഹിക്കുന്ന സര്‍വ്വേശ്വരാ (2) ആഴിയിന്‍ അലകളാല് തോണി ഉലയുമ്പോള്‍ അഖിലാണ്ഡ നാഥാ അരികില്‍ വരൂ (2) (കനിവിന്..) 3 രോഗങ്ങളാല്‍ ദേഹം തളര്‍ന്നിടും വേളയില്‍ രോഗ സൗഖ്യം നല്‍കും സ്നേഹരൂപാ (2) വൈരികള്‍ ഏറുമ്പോള്‍ വഴികള്‍ അടയുമ്പോള്‍ വിടുതലിന് ദൈവമേ തുണയേകണേ (2) (കനിവിന്..) |
Malayalam Christian Songs > ക >