Malayalam Christian Songs‎ > ‎‎ > ‎

കാനായിലെ കല്യാണ നാളില്‍


കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌ (2)
വിസ്മയത്തില്‍ മുഴുകി ലോകരന്ന്‍
വിസ്മൃതിയില്‍ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥന്‍ -- കാനായിലെ..
                            1
കാലികള്‍ മേയും പുല്‍തൊഴുത്തില്‍
മര്‍ത്യനായ് ജന്മമേകിയീശന്‍ (2)
മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും (2)
ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)
യേശു എന്‍ ജീവനെ -- കാനായിലെ..
                            2
ഊമയെ സൌഖ്യമാക്കിയിടയന്‍
അന്ധന് കാഴ്ച്ചയേകി നാഥന്‍ (2)
പാരിതില്‍ സ്നേഹ സൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി (2)
ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2)
യേശു എന്‍ ജീവനെ -- കാനായിലെ..


Comments