കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ തങ്കമുഖം എന്റെ താതന് രാജ്യേ 1 ഈ ലോകമായയില്‍ പെട്ടു വലഞ്ഞു ഞാന്‍ മേലോകവാര്ത്തയില് ദൂരസ്ഥനായി അല്പായുഷ്ക്കാലമീലോകത്തില് വാസം ഞാന്‍ പുല്ലോടു തുല്യമായ് കാണുന്നിപ്പോള്‍ 2 കാലന്റെ കോലമായി മൃത്യു വരുന്നെന്നെ കാലും കയ്യും കെട്ടി കൊണ്ടു പോവാന്‍ കണ്ണും മിഴിച്ചു ഞാന്‍ വായും തുറന്നു ഞാന്‍ മണ്ണോടു മണ്ണങ്ങു ചേര്‍ന്നിടേണം 3 എല്ലാ സാമര്‍ഥ്യവും പുല്ലിന്റെ പൂ പോലെ എല്ലാ പ്രൌഢത്വവും പുല്ലിന്റെ പൂ പോലെ മര്‍ത്യന്റെ ദേഹത്തിനെന്തോരു വൈശിഷ്ട്യം എന്തിനു ദേഹത്തില്‍ ചാഞ്ചാടുന്നു 4 വണ്ണം പെരുത്താലും മണ്ണിന്നിരയതു കണ്ണിന്റെ ഭംഗിയും മായ മായ കൊട്ടാരമായാലും വിട്ടേ മതിയാവൂ കോട്ടയ്ക്കകത്തേക്കും മൃത്യു ചെല്ലും 5 പതിനായിരം നില പൊക്കിപ്പണിഞ്ഞാലും അതിനുള്ളിലും മൃത്യു കയറിച്ചെല്ലും ചെറ്റപ്പുരയതില്‍ പാര്‍ക്കുന്ന ഭിക്ഷുവും മുറ്റും മരണത്തിന്നധീനനാം 6 രോഗങ്ങളോരോന്നും പെട്ടന്നുള്ളാപത്തും ആര്‍ക്കും വരുന്നതിക്ഷോണീതലേ കഷ്ടം മനുഷ്യര്‍ക്കു രോഗക്കിടക്കയില്‍ അഷ്ടിക്കശനം പോലായീടുമേ 7 അയ്യോ അയ്യോ എന്നുള്ളന്ത്യസ്വരമോര്‍ക്കില്‍ അയ്യോ എനിയ്ക്കൊന്നും വേണ്ടാ പാരില്‍ കര്ത്താവെനിയ്ക്കൊരു വാസസ്ഥലം വിണ്ണില്‍ എത്രകാലം മുന്‍പേ തീര്‍പ്പാന്‍ പോയി 8 ആ വീട്ടില്‍ ചെന്നു ഞാന്‍ എന്നെന്നേക്കും പാര്‍ക്കും ആ വീട്ടില്‍ മൃത്യുവിനില്ലോര് വഴി പതിനായിരം കോടി ദൂതന്മാര് മധ്യേ ഞാന്‍ കര്‍ത്താവാമേശുവിന്‍ കൂടെ വാഴും Lyrics & Music: സാധു കൊച്ചുകുഞ്ഞുപദേശി
|
Malayalam Christian Songs > ക >