കാലമായി നേരമായ് കാന്തനേശു വരാറായ് ഉണര്‍ന്നീടാം ദൈവജനമേ മദ്ധ്യാകാശ മണിയറ തുറക്കുവാന്‍ നേരമായ് ഒരുങ്ങിടാം ദൈവസഭയേ രാക്കാലം തീരാറായ് പ്രഭാതം അടുക്കാറായ് (2) 1 അത്തിവൃക്ഷം തളിര്‍ത്തല്ലോ ജാതികളും ഉണര്‍ന്നല്ലോ പാപമെങ്ങും പെരുകുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാന്‍ (2) (കാലമായി..) 2 യുദ്ധങ്ങളും കൂടുന്നല്ലോ യുദ്ധശ്രുതി കേള്‍ക്കുന്നല്ലോ വ്യാധികളും വര്‍ദ്ധിക്കുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാന്‍ (2) (കാലമായി..) 3 ഉപദേശവും മാറുന്നല്ലോ അവിശ്വാസവും കൂടുന്നല്ലോ ശക്തന്മാരും വീണിടുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാന്‍ (2) (കാലമായി..) |
Malayalam Christian Songs > ക >