കാല്‍വരിയില്‍ യാഗമായ് മൃത്യുവെ വരിച്ചവന്‍ മുള്‍ക്കിരീടധാരിയായ് ക്രൂശിലേറി കാരിരുമ്പാണികളാല്‍ പീഡനമേറ്റവന്‍ ചുടുചോര ചൊരിഞ്ഞതോ എനിക്കു വേണ്ടി (2) (കാല്‍വരി..) 1 ചങ്കിലെ ചോരയാല്‍ വീണ്ടെടുത്തവന്‍ നമ്മെ മാനവപാപത്തെ നീക്കിടുവാന്‍ (2) ഈ മഹാ ത്യാഗത്തെയോര്‍ത്തിടുമ്പോള്‍ യോഗ്യതയെന്തെന്നില്‍ കണ്ടു നാഥാ ക്രൂശിച്ച മനുജനോടനുകമ്പ കാട്ടിയും സ്നേഹിപ്പാന്‍ പഠിപ്പിച്ച യേശുനാഥന്‍ (2) (കാല്‍വരി..) 2 ഗാഗുല്‍ത്താ മലയില്‍ നിന്നുയര്‍ന്നോരു രോദനം മാനവപാപത്തിന്‍ മോചനമായ് (2) നീതിമാനാം ദൈവം നിന്ദിതനായ് സത്യവാനാമീശോ പീഡിതനായ് മുള്‍ക്കിരീടധാരിയായ് പരിഹാസമേറ്റതും മനുജന്‍റെ ജീവനെ വീണ്ടെടുപ്പാന്‍ (2) (കാല്‍വരി..) |
Malayalam Christian Songs > ക >