കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി കര്‍ത്താവേ നിന്നോടു യാചിക്കുന്നു ഉള്ളിന്റെ ഉള്ളില്‍ നന്മകള് നിറയാന്‍ നിന് മുന്പില് ഞങ്ങള്‍ വന്നിടുന്നു (കൈകള്‍..) 1 സോദരനോട് ക്ഷമിച്ചിടാനെന്നും സന്മനസ്സേകിടേണേ (2) കൂട്ടുകാര്‍ക്കെന്നും നന്മകള് ചെയ്യാന്‍ കര്‍ത്താവേ എന്നെ ഒരുക്കിടണെ (2) (കൈകള്‍..) 2 സുന്ദരലോകം ചമച്ചതിനായി നന്ദി ഞാനേകിടുന്നു (2) സഹജീവികള്‍ക്കെല്ലാം സൌഖ്യം പകരാന്‍ സര്‍വ്വേശ്വരാ നീ കനിഞ്ഞിടണെ (2) (കൈകള്‍..) |
Malayalam Christian Songs > ക >