ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും സ്നേഹിതനാം യേശുവെന്‍റെ കൂടെയുണ്ടല്ലോ (2) ഇരുൾ നിറയും യാത്രയിൽ ദിശ മറന്നാലും വെളിച്ചമേകി യേശുവെന്നെ വഴി നടത്തീടും (2) കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (2) 1 ദേഹമാകെ മുറിവുകളാൽ മൂടിയെന്നാലും യാത്രികനായ് യേശുവെന്‍റെ ചാരേ വന്നീടും (2) കൈ പിടിച്ചീടും കോരിയെടുത്തീടും എന്‍റെ നൊമ്പരങ്ങൾ മാറ്റി സൗഖ്യമേകീടും സൗഖ്യമേകീടും കൂടെയുണ്ടല്ലോ യേശുവുണ്ടല്ലോ എന്നുമുണ്ടല്ലോ ദുഃഖവും കഷ്ടവുമെല്ലാം മറന്ന് ആർത്തു പാടിടാം (ജീവിതത്തിൻ..) 2 ലോകമാകും മുൾപ്പടർപ്പിൽ കുടുങ്ങിയെന്നാലും കൂട്ടം വിട്ട എന്നെത്തേടി ഇടയൻ വന്നീടും (2) മാറോടണച്ചീടും ചുംബനമേകിടും തോളിലേറ്റിയെന്നെയെന്‍റെ കൂടണച്ചീടും കൂടണച്ചീടും (ജീവിതത്തിൻ..) |
Malayalam Christian Songs > ജ >