ജീവിതപാതകള്‍ ഇരുളാം ജീവിതയാത്രയില്‍ തളരാം (2) പാദങ്ങളപ്പോള്‍ കുഴയാം അരുതേ പതറരുതേ (2) ശക്തനാകും ദൈവമെന്നും താങ്ങായ് കൂടെ വരും (2) (ജീവിത..) 1 ജീവിതസ്വപ്നങ്ങള്‍ തകരാം ജീവിതമോഹങ്ങള്‍ കരിയാം (2) നിരാശയുള്ളില്‍ തെളിയാം അരുതേ കരയരുതേ (2) (ശക്തനാകും..) ജീവിതബന്ധങ്ങള്‍ അഴിയാം ജീവിതവേദികളുലയാം (2) ഉള്ളം നീറിപ്പിടയാം അരുതേ ഭയമരുതേ (2) (ശക്തനാകും..) |
Malayalam Christian Songs > ജ >