ജീവിത സാഗരതീരം തേടി ഒരു പ്രയാണം മാനവ മോചന മാര്‍ഗ്ഗം തേടി ഒരു പ്രയാണം (2) അലറും സാഗരതിരകള്‍ താണ്ടി ഒന്നായ് തുഴഞ്ഞു പോകാം സ്നേഹത്തിന്‍ സുവിശേഷവുമായി സ്വര്‍ഗ്ഗം തേടിപ്പോകാം (2) ഇതു പ്രയാണം.. ഒരു പ്രയാണം.. 1 അടിമത്തത്തില്‍ നിന്നും ഇസ്രായേലിന്‍ മക്കള്‍ ദ്യോവിന്‍ തീരത്തെത്താന്‍ ദൈവം നയിച്ച പോലെ (2) കഷ്ടതയില്‍ വേദനയില്‍ അടി പതറാതെ നമ്മള്‍ തളരുമ്പോള്‍ താങ്ങീടാന്‍ കര്‍ത്തന്‍ കൂടെയുണ്ട് (2) തളരുമ്പോള്‍ താങ്ങീടാന്‍ കര്‍ത്തന്‍ കൂടെയുണ്ട് (അലറും..) 2 കാറ്റും കോളും വന്നാല്‍ തീരം കാണാതായാല്‍ ആഴിപ്പരപ്പിലൂടെ നമ്മുടെ നാഥനെത്തും (2) മുള്ളുകളില്‍ വീഴാതെ വചനം ഘോഷിക്കാം നല്ലവരായ് നന്മകളില്‍ സന്തോഷിച്ചീടാം (2) നല്ലവരായ് നന്മകളില്‍ സന്തോഷിച്ചീടാം (അലറും..) Album: പുറപ്പാട് Lyrics & Music: സജി ലൂക്കോസ് |
Malayalam Christian Songs > ജ >