ജീവനേ! എന്‍ ജീവനേ! നമോ! നമോ! പാപികള്‍ക്കമിതാനന്ദപ്രദനാം കൃപാകരാ! - നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 1 പാപനാശകാരണാ നമോ-നമോ പാരിതില്‍ നരനായുദിച്ച പരാപരപ്പൊരുളേ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 2 സര്‍വലോക നായകാ നമോ-നമോ ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 3 ജീവജാലപാലകാ നമോ-നമോ ദിവ്യകാന്തിയില്‍ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! 4 മന്നവേന്ദ്ര! സാദരം നമോ-നമോ മനുകുലത്തിനീ വലിയ രക്ഷ നല്‍കിയ ദയാപരാ-നീ വാ-വാ-വാനോര്‍ വാഴ്ത്തും നായകാ! |
Malayalam Christian Songs > ജ >