1 ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍ ഞാനും എന്‍ കുടുംബവും എന്തുള്ളു? (2) ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍ എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2) 2 ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍ ഞാനും എന്‍ കുടുംബവും എന്തുള്ളു? (2) ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍ എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2) 3 ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍ ഞാനും എന്‍ കുടുംബവും എന്തുള്ളു? (2) ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍ എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2) 4 ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍ ഞാനും എന്‍ കുടുംബവും എന്തുള്ളു? (2) ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍ എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2) |
Malayalam Christian Songs > ഇ >