ഇത്രമേല്‍ നീയെന്നെ സ്നേഹിപ്പാന്‍ ഞാന്‍ എന്തുള്ളു എന്നേശു നാഥാ.. നാഥാ.. ഇത്ര കരുണയെന്നില്‍ ചൊരിയാന്‍ ഞാന്‍ എന്തുള്ളു എന്നേശു നാഥാ.. നാഥാ.. (ഇത്രമേല്‍ ..) നിന്‍ കരുണയല്ലാതെനിക്കൊന്നുമില്ല നിന്‍ ദയയല്ലാതെനിക്കൊന്നുമില്ല നീയല്ലാതാരുമില്ല എനിക്കാശ്രയമാരാരുമില്ല (ഇത്രമേല്‍ ..) ആരും സഹായമില്ലാതലയുമ്പോള്‍ അരികിലണഞ്ഞവനേ (2) ആരാരുമറിയാതെ തേങ്ങിക്കരയുമ്പോള്‍ കണ്ണീര്‍ തുടച്ചവനേ.. എന്നെ തിരുമാറിലണച്ചവനേ (2) (ഇത്രമേല്‍ ..) കണ്ണീരിന്‍ ദുഃഖത്തിന്‍ താഴ്വരയിലെന്നെ കനിവോടെ കാത്തവനേ (2) കര കവിഞ്ഞൊഴുകും കാല്‍വരി സ്നേഹത്തിന്‍ കുളിരു പകര്‍ന്നവനേ എന്നെ തിരുമാറിലണച്ചവനേ (2) (ഇത്രമേല്‍ ..) |
Malayalam Christian Songs > ഇ >