ഇടയന്‍ നല്ല ഇടയന്‍ എന്നെ ജയത്തോടെ നടത്തുന്നവന്‍ (2) പച്ചപ്പുല്‍പ്പുറങ്ങളില്‍ കിടത്തുന്നവന്‍ സ്വച്ഛമാം നദിയില്‍ നിന്നും കുടിപ്പിക്കുന്നോന്‍ (2) ഞാന്‍ പാടുമേ എന്‍റെ നാഥനായ് തന്‍റെ ജീവനെ തന്ന നല്ലിടയന് (2) ഇടയന്‍ നല്ല ഇടയന്‍ എന്നെ ജയത്തോടെ നടത്തുന്നവന്‍ 1 കൂരിരുളിന്‍ പാതയില്‍ ഞാന്‍ നടന്നെന്നാലും കാലിടറാതെ താന്‍ പരിപാലിക്കും (2) അനര്‍ത്ഥമെന്നെ ഇനിയും ഭയപ്പെടുത്തില്ല തന്‍ വടിയും കോലുമെന്നെത്തേടി വന്നീടും (2) (ഞാന്‍ പാടുമേ..) 2 മരണത്തിന്‍ കൂരിരുള്‍ മുന്നില്‍ വന്നാലും പാതാളവേദന എതിരിട്ടാലും (2) മരണത്തെ ജയിച്ചെന്‍റെ യേശുനാഥന്‍ ശരണമായ് വന്നെന്നെ വിടുവിച്ചീടും (2) (ഞാന്‍ പാടുമേ..) |
Malayalam Christian Songs > ഇ >