ഇടയന്‍ ആടിനെ നയിക്കും പോലെ എന്‍റെ നല്ലിടയന്‍ എന്നും നടത്തിടുന്നു (2) അമ്മ തന്‍ കുഞ്ഞിനെ കരുതും പോലെ നമ്മെ താതന്‍ തന്‍ ചിറകില്‍ മറച്ചിടുന്നു (2) (ഇടയന്‍..) 1 ജീവിതയാത്രയില്‍ മനം തളര്‍ന്നിടുമ്പോള്‍ ആകുലചിന്തയാല്‍ തകര്‍ന്നിടുമ്പോള്‍ (2) ആശ്വാസമേകുവാന്‍ അരികിലണയുമെന്‍ ആനന്ദദായകന്‍ അരുമ നാഥന്‍ (2) (ഇടയന്‍..) 2 കുശവന്‍ തന്‍ കയ്യില്‍ കളിമണ്ണുപോലെന്നെ തിരുകരത്താല്‍ മെനഞ്ഞൊരുക്കണമെ (2) തിരുഹിതംപോലുള്ള മണ്‍പാത്രമായിടാന്‍ തിരുഭുജബലത്തില്‍ ഞാന്‍ അമര്‍ന്നിടുന്നു (2) (ഇടയന്‍..) 3 ലോകമോഹങ്ങളില്‍ ആശിച്ചുപോകാതെ ലോകത്തിന്‍ അധിപനില്‍ ആശ്രയിക്കാം (2) ദിവ്യാത്മശക്തിയാല്‍ പുതുജീവന്‍ നേടാന്‍ ജീവപ്രദായകാ കൃപയരുളൂ (2) (ഇടയന്‍..) |
Malayalam Christian Songs > ഇ >