Malayalam Christian Songs‎ > ‎‎ > ‎

ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ

ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ (ഇടറി വീഴുവാന്‍..)
                                1
മഹിയില്‍ ജീവിത്തം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ (ഇടറി വീഴുവാന്‍..)
                                2
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്‌
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ (ഇടറി വീഴുവാന്‍..)


Comments