ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു (2) വിനീതനായ് യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു കരഘോഷമോടെ സ്തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍ ഓര്‍ശ്ലേമിന്‍ രക്ഷകനായവന്‍ ദാവീദിന്‍ പുത്രനെ വാഴ്ത്തുവിന്‍ (ഇസ്രായേലേ..) 1 പാപിക്കും രോഗിക്കും സൌഖ്യവുമായ് അന്ധനും ബധിരനും മോചനമായ് തളര്‍ന്നു പോയ മനസ്സുകളില്‍ പുതു ഉത്ഥാനത്തിന്‍ ജീവനായ് പാപിനി മറിയത്തെപ്പോലെ നീ പാപങ്ങളേറ്റു ചൊല്ലീടുകില്‍ ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും കണ്മണിയായ് കാത്തിടും (ഇസ്രായേലേ..) 2 സ്നേഹം മാത്രം പകര്‍ന്നിടാന്‍ ജീവന്‍ പോലും നല്‍കിടും ഹൃദയങ്ങള്‍ക്ക് ശാന്തിയായ് കരുണാമയന്‍ വന്നിടും സക്കേവൂസിനെപ്പോലെ നീ ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍ കുറവുകളെല്ലാം ഏറ്റെടുക്കും ജീവിതം ശോഭനമാക്കിടും (ഇസ്രായേലേ..) |
Malayalam Christian Songs > ഇ >