ഇരുളു മൂടിയൊരിടവഴികളില്‍ ഇടറി വീഴും ഞങ്ങളെ വഴിയൊരുക്കി വഴി നടത്തും ഇടയനല്ലോ നീ.. ഇടയനല്ലോ നീ.. (ഇരുളു..) 1 അഴല് കണ്ടാല്‍ അവിടെയെത്തും കരുണയുള്ളോനേ (2) തൊഴുതു നില്‍പ്പൂ നിന്‍റെ മുന്‍പില്‍ മെഴുതിരികളും ഞങ്ങളും (2) മെഴുതിരികളും ഞങ്ങളും (ഇരുളു..) 2 അലകടലില്‍ ചുവടു വച്ചു നടന്നു പോയോനേ (2) കുരിശു പേറി കുരിശു പേറി കടന്നു പോയോനേ (2) തൊഴുതു നില്‍പ്പൂ വഴിയരികില്‍ മലരുകളും മനുഷ്യരും (2) തിരിച്ചു വരൂ തിരിച്ചു വരൂ തിരുഹൃദയമേ വേഗം (2) തിരുഹൃദയമേ വേഗം (ഇരുളു..) |
Malayalam Christian Songs > ഇ >