ഇന്നും എന്നെന്നേക്കും യേശു മതി യേശു മതി എനിക്കു എന്നും മാറാതിരി-ക്കുന്ന ദൈവസുതന് യേശു രക്ഷാകരന്‍-ഏകരാജേശ്വരന് (ഇന്നും..) 1 തന്നുടെ ഉന്നതത്വം തന് രാജത്വം തന് മഹാ ശക്തിയതും തന്നെത്ത-ന്നെന്നെത്താന്-വീണ്ടു കൊണ്ട കൃപ സത്യനിലമഹാ-സ്നേഹവും കണ്ടു ഞാന്‍ (ഇന്നും..) 2 പാരിന് ഇന്പങ്ങളെയും-നിസ്സാരമാം പാരിന് മഹിമയെയും ക്രൂര ചതിയനാം-പേയിന്‍ കെണികളാം കൌശല മോഹങ്ങ-ളേയും വെറുക്കുന്നേന്‍ (ഇന്നും..) 3 എന്നെ പ്രതി ഇറങ്ങി-തന്നെ ബലി യേശുനാഥന്‍ കഴിച്ചു എന്നുടെ മുന്നട-ന്നെന്നെ നടത്തുന്നു യേശു മഹാ ഗുരു-വേറെ ആരും വേണ്ടാ (ഇന്നും..) 4 വിട്ടിടുന്നേന് പിശാചിന്-നാനാവിധ വ്യര്‍ത്ഥ വഴികളെ ഞാന്‍ കിട്ടണം ഏറ്റവും-മാഹാത്മ്യമായുള്ള ക്രിസ്തേശുവാം മഹാമുത്തെനിക്കാകയാല് (ഇന്നും..) |
Malayalam Christian Songs > ഇ >