പല്ലവി ഇന്നു പകല്‍ മുഴുവന്‍ - കരുണയോ- ടെന്നെ സൂക്ഷിച്ചവനേ നന്ദിയോടെ തിരുനാമ-ത്തിന്നു സദാ വന്ദനം ചെയ്തിടുന്നേന്‍ ചരണങ്ങള്‍ 1 അന്നവസ്ത്രാദികളും - സുഖം ബല മെന്നിവകള്‍ സമസ്തം തന്നടിയാനെ നിത്യം - പോറ്റീടുന്ന ഉന്നതന്‍ നീ പരനേ - (ഇന്നു..) 2 മന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോള്‍ നിന്നടിയാനു സുഖം - തന്ന കൃപ വന്ദനീയം പരനേ - (ഇന്നു..) 3 തെറ്റുകുറ്റങ്ങളെന്നില്‍ - വന്നതള വറ്റ നിന്‍റെ കൃപയാല്‍ മുറ്റും ക്ഷമിക്കേണമേ - അടിയനെ ഉറ്റു സ്നേഹിച്ചവനേ - (ഇന്നു..) 4 എന്‍ കരുണേശനുടെ - ബലമെഴും തങ്കനാമമെനിക്കു സങ്കേത പട്ടണമാം - അതിലകം ശങ്കയെന്യേ വസിക്കും - (ഇന്നു..) 5 വല്ലഭന്‍ നീ ഉറങ്ങാ -തടിയാനെ നല്ലപോല്‍ കാത്തിടുമ്പോള്‍ ഇല്ലരിപുഗണങ്ങള്‍ - ക്കധികാരം അല്ലല്‍ പെടുത്തീടുവാന്‍ - (ഇന്നു..) 6 ശാന്തതയോടു കര്‍ത്താ - തിരുമുന്നില്‍ ചന്തമായിന്നുറങ്ങി സന്തോഷമോടുണരേണം- ഞാന്‍ തിരു കാന്തി കണ്ടുല്ലസിപ്പാന്‍ - (ഇന്നു..) |
Malayalam Christian Songs > ഇ >