Malayalam Christian Songs‎ > ‎‎ > ‎

ഇന്നയോളം നടത്തിയല്ലോ


ഇന്നയോളം നടത്തിയല്ലോ
നന്ദിയോടെ ഞങ്ങള്‍ വരുന്നു
നീ നല്‍കിയ ദാനങ്ങള്‍ എണ്ണുവാന്‍ കഴിയില്ല
നന്ദിയോടെ ഓര്‍ക്കും ഞങ്ങള്‍ എന്നും

ഞങ്ങള്‍ പാടും അന്ത്യത്തോളം
സ്തോത്രഗീതം ഒരുമയോടെ
                1
ഭാരങ്ങള്‍ ഏറിയപ്പോള്‍
തിരുക്കരത്താല്‍ താങ്ങിയല്ലോ
അന്നവസ്ത്രാദികള്‍ സര്‍വ്വവും നല്‍കി
കൃപയുടെ മറവില്‍ വഹിച്ചുവല്ലോ 
                2
ജീവിതവീഥികളില്‍
ഇടറാതെ നടത്തിയല്ലോ
നല്‍വഴികാട്ടി നല്ല ഇടയനായ്
മനസലിവില്‍ നീ പുലര്‍ത്തിയല്ലോ


Album:116th Maramon Convention Songs 2011

Song Lyrics & video of 'innayolam nadathiyallo nandiyode njangal varunnu'


Comments