Malayalam Christian Songs‎ > ‎‎ > ‎

ഇന്നയോളം എന്നെ നടത്തി


ഇന്നയോളം എന്നെ നടത്തി 
ഇന്നയോളം എന്നെ പുലര്‍ത്തി
എന്‍റെ യേശു എത്ര നല്ലവന്‍ 
അവന്‍ എന്നെന്നും മതിയായവന്‍ (2)
                   1
എന്‍റെ പാപ ഭാരമെല്ലാം 
തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട് 
എനിക്കായ് കുരിശില്‍ മരിച്ചു  
എന്‍റെ യേശു എത്ര നല്ലവന്‍ (2)
                   2
എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ്
ആകാശത്തിന്‍  കിളിവാതില്‍ തുറന്നു 
എല്ലാം സമൃദ്ധിയായ്‌ നല്‍കിടുന്ന 
എന്‍റെ യേശു നല്ല ഇടയന്‍ (2)
                   3
മനോഭാരത്താലലഞ്ഞു
മനോവേദനയാല്‍ നിറഞ്ഞു
മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
എന്‍റെ യേശു എത്ര നല്ലവന്‍ (2)
                   4
രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
ശോകവേളയില്‍ ആശ്വസകന്‍
കൊടും വെയിലതില്‍ തണലുമവന്‍
എന്‍റെ യേശു എത്ര വല്ലഭന്‍ (2)
                   5
ഒരുനാളും കൈവിടില്ല 
ഒരുനാളും ഉപേക്ഷിക്കില്ല
ഒരുനാളും മറക്കുകില്ല
എന്‍റെ യേശു എത്ര വിശ്വസ്തന്‍ (2)
                   6
എന്‍റെ യേശു വന്നിടുമ്പോള്‍ 
തിരു മര്‍വവോടണഞ്ഞിടും ഞാന്‍ 
പോയപോല്‍ താന്‍ വേഗം വരും 
എന്‍റെ യേശു എത്ര നല്ലവന്‍ (2) (ഇന്നയോളം..)
Comments