Malayalam Christian Songs‎ > ‎‎ > ‎

ഈശോയെന്‍ ജീവാധിനായകാ


ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ (2)
നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ! എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു (ഈശോ..)
                     1
നീ തന്നെയാണെന്‍റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍ (2)
കണ്ണിന്നു കൌതുകം നിന്‍ ദര്‍ശനം
കാതിന്നു കോമളരാഗവും നീ
രാഗവും നീ (ഈശോ..)
                     2
നാവിന്നു നല്‍ പൂം പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല (2)
അത്യാശയോടെന്‍റെ ബുദ്ധി തേടും
സത്യവുമായതിന്‍ മാര്‍ഗ്ഗവും നീ
മാര്‍ഗ്ഗവും നീ (ഈശോ..)


Lyrics: സിസ്റ്റര്‍ മേരി ആഗ്നസ്‌
Music: ഫാ. ജസ്റ്റിന്‍ പനക്കല്‍
Comments