ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും എന്നെ സ്നേഹിക്കും എന്‍റെ നല്ല ഈശോ എവിടെയും പോകാനിനിയും ഭയമില്ലൊരുനാളും ഇവിടെയും എവിടെയും എന്‍റെ ഈശോ (ഈശോയേ..) 1 ഈശോയെ ഒന്നു കാണാന്‍ ഞാനാഗ്രഹിച്ചു ഈശോയെന്‍ ഹൃദയത്തിലെന്നമ്മ പറഞ്ഞു (2) എങ്കിലും നേരിലൊന്നു കാണുവാന്‍ എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..) 2 ദേവാലയം ഈശോയുടെ വാസഗേഹമെന്ന് ചൊല്ലിത്തന്നമ്മ എനിക്ക് ചുംബനമേകി (2) അമ്മയെക്കാള്‍ സ്നേഹിക്കും താതനെക്കാണുവാന്‍ എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..) |
Malayalam Christian Songs > ഈ >