ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ് (2) തന്‍ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍ തിരു സൌന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ ആത്മ കണ്ണുകളാലെ രണ്ടു പേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം എന്‍ സാന്നിധ്യം വരുമെന്നവന്‍ ചൊന്നതല്ലയോ? അന്നു ചൊന്നതല്ലയോ? ഹാ! സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍ തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ കൃപയുടെ ഉറവിടമേ കൃപയുടെ ഉടയവനേ (2) കൃപ വേണമപ്പാ, കൃപ വേണമപ്പാ കൃപ വേണം അപ്പാ നിന്‍ പുത്രന് (കൃപയുടെ..) അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ടനുകം പുഷ്ടിയാല്‍ തകര്‍ന്നു പോകുന്നു കൃപ കൃപ കൃപയെന്നങ്ങാര്‍ത്തു ചൊല്ലവേ പര്‍വ്വതങ്ങള്‍ കാല്‍ക്കീഴില്‍ സമഭൂമിയാകുന്നു ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു തന്‍ ജനം തന്നിലാനന്ദിച്ചു നൃത്തം ചെയ്യുന്നു (ഹാ! സന്തോഷം..) |
Malayalam Christian Songs > ഈ >