ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ ആ തിരുക്കുടുംബം പോലെ നവമൊരു കുടുംബം തീര്‍ക്കുക നീ (2) സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട് നിരമിഴിയോടെ കേഴുന്നു (2) (ഈ ഭൂമിയില്‍..) 1 കാണുന്നെഴുന്ന ദൈവങ്ങളല്ലോ മാതാപിതാക്കള്‍ നിങ്ങള്‍ സ്നേഹത്തിന്‍റെ പ്രതീകമായ് പ്രാര്‍ത്ഥന തന്‍ ശക്തിയുമായ് ഉത്തമ സന്താനങ്ങള്‍ക്ക് ജന്മം നല്‍കുക നിങ്ങള്‍ (2) (ഈ ഭൂമിയില്‍..) 2 കാണപ്പെടാത്ത ദൈവത്തിന്‍റെ കാണപ്പെടുന്ന രൂപങ്ങള്‍ സ്നേഹസാന്ദ്രമാം സമൂഹത്തിന് മാതൃകയാകൂ നിങ്ങള്‍ യേശുനാഥനില്‍ അഭയം തേടുക നീയും നിന്നുടെ കുടുംബവും (2) (ഈ ഭൂമിയില്‍..) |
Malayalam Christian Songs > ഈ >