ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു എന്‍ മിഴികള്‍ നിറഞ്ഞൊഴുകി (2) 1 കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍ അവശതയാല്‍ ചുറ്റും നോക്കി ഞാന്‍ കടമൊന്നും വീട്ടാന്‍ കഴിയാതെ പടിവാതില്‍ മുട്ടിത്തളരുമ്പോള്‍ കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍ നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ് ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍ (ഹൃദയം..) 2 സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു അവരുയരാന്‍ നന്നായ് യത്നിച്ചു പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു സമയം ഞാന്‍ ഏറെ പങ്കിട്ടു എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ് ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ (ഹൃദയം..) Lyrics : ഫാ. തദേവൂസ് അരവിന്ദത്ത് Music : വയലിന്‍ ജേക്കബ് Album : അഞ്ജനം |
Malayalam Christian Songs > ഹ >