Malayalam Christian Songs‎ > ‎‎ > ‎

ഹൃദയം ഒരു മണ്‍ വീണയായി - പാടുന്നു


ഹൃദയം ഒരു മണ്‍ വീണയായി - പാടുന്നു
അലഞൊറിയും ആവേശമായി - ചേരുന്നു (2)
ജന്മാന്തരങ്ങളായ് ആത്മാവില്‍ നിറയുന്ന
തീരാത്ത മോഹമായ്‌ പാടുന്നു ഞാന്‍ (ഹൃദയം..)
                    1
തന്ത്രി പോയ വീണ ഞാന്‍
അപശ്രുതിയായ്‌ തീരുന്നു (2)
സ്വരവും നാദവുമൊന്നാകുവാന്‍
നാഥാ നിന്നോടു യാചിക്കുന്നു (2) (ഹൃദയം..)
                    2
ഋതുക്കള്‍ വന്നു പോയാലും
മരണഭീതി വന്നാലും (2)
ദേഹം ഒരുപിടി മണ്ണാകുവോളം
ഈ പാപിയെ നീ കൈവിടല്ലേ (2) (ഹൃദയം..)

Lyrics & Music: സജി ലൂക്കോസ്

Comments